വ്യാ​ജ​രേ​ഖയുണ്ടാക്കി ബാ​ങ്കി​ല്‍​നി​ന്ന്​ വാ​യ്‌​പ എ​ടു​ക്കാ​ന്‍ ശ്ര​മിച്ചു, ദ​മ്പതി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി

കോ​ന്നി: വ്യാ​ജ​രേ​ഖയുണ്ടാക്കി ബാ​ങ്കി​ല്‍​നി​ന്ന്​ വാ​യ്‌​പ എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച സംഭവത്തി​ല്‍ ദ​മ്പതി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വി. ​കോ​ട്ട​യം പൂ​വ​ണ​വി​ള​യി​ല്‍ ജോ​ണ്‍​സി ഡാ​നി​യേ​ല്‍, ഭാ​ര്യ മി​നി ഡാ​നി​യേ​ല്‍ എന്നി​വ​രാ​ണ് സ്വന്തം ഭൂമിയ്ക്ക് വ്യാ​ജ രേ​ഖയുണ്ടാക്കി വാ​യ്പ എ​ടു​ക്കാന്‍ ശ്ര​മി​ച്ച​ത്.

ജോ​ണ്‍​സി​യു​ടെ പേ​രി​ലു​ള്ള 43 സെന്റ് സ്ഥ​ല​ത്തി​ന്റെയും ഭാ​ര്യ മി​നി​യു​ടെ പേരിലുള്ള 18 സെന്റ് സ്ഥ​ല​ത്തി​ന്റെയുംയും വ്യാ​ജ രേ​ഖ​യാ​ണ് ഇ​വ​ര്‍ നി​ര്‍​മി​ച്ച​ത്.

കോ​ട്ട​യം വി​ല്ലേ​ജ് ഓഫീ​സ​റു​ടെ ഡി​ജി​റ്റ​ല്‍ സീ​ൽ വ്യാ​ജ​മാ​യി നി​ര്‍​മിച്ചായിരുന്നു തട്ടിപ്പ് . ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​ത്ത​നം​തി​ട്ട ശാ​ഖ​യി​ല്‍​നി​ന്നു​മാ​ണ് വാ​യ്‌​പ എടുക്കുവാ​ന്‍ ശ്ര​മി​ച്ച​ത്.എ​ന്നാ​ല്‍, രേ​ഖ​ക​ളി​ല്‍ സം​ശ​യം തോ​ന്നി​യ ബാ​ങ്ക് അധികൃതര്‍ വി​ല്ലേ​ജ് ഓഫീസ​റെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →