കോന്നി: വ്യാജരേഖയുണ്ടാക്കി ബാങ്കില്‍നിന്ന് വായ്പ എടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വി. കോട്ടയം പൂവണവിളയില് ജോണ്‍സി ഡാനിയേല്‍, ഭാര്യ മിനി ഡാനിയേല്‍ എന്നിവരാണ് സ്വന്തം ഭൂമിയ്ക്ക് വ്യാജ രേഖയുണ്ടാക്കി വായ്പ എടുക്കാന്‍ ശ്രമിച്ചത്.
ജോണ്‍സിയുടെ പേരിലുള്ള 43 സെന്റ് സ്ഥലത്തിന്റെയും ഭാര്യ മിനിയുടെ പേരിലുള്ള 18 സെന്റ് സ്ഥലത്തിന്റെയുംയും വ്യാജ രേഖയാണ് ഇവര്‍ നിര്‍മിച്ചത്.
കോട്ടയം വില്ലേജ് ഓഫീസറുടെ ഡിജിറ്റല്‍ സീൽ വ്യാജമായി നിര്‍മിച്ചായിരുന്നു തട്ടിപ്പ് . ബാങ്ക് ഓഫ് ഇന്ത്യയുടെ പത്തനംതിട്ട ശാഖയില്‍നിന്നുമാണ് വായ്പ എടുക്കുവാന്‍ ശ്രമിച്ചത്.എന്നാല്‍, രേഖകളില്‍ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ വില്ലേജ് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു.

