കൊല്ലം കൊട്ടാരക്കര പനവേലിയിൽ കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

കൊല്ലം : കൊട്ടാരക്കര പനവേലിയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാറിലുണ്ടായിരുന്ന പന്തളം കുറമ്പാല സ്വദേശികളായ നാസർ, ഭാര്യ സജീല എന്നിവരാണ് മരിച്ചത്. മകൾ സുമയ്യയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൊട്ടാരക്കരയിൽ നിന്നും ഉമ്മന്നൂരേക്ക് വന്ന ബസിലാണ് കാർ ഇടിച്ചത്.
ബസിലുണ്ടായിരുന്ന പരുക്കേറ്റവരെ താലൂക്കാശുപത്രിയിലേക്ക് മാറ്റി.

കാർ നിയന്ത്രണം വിട്ട് അതിവേഗതയിൽ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →