മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് കടത്തിണ്ണയിലിട്ട് മധ്യവസ്ക്കനെ വെട്ടികൊന്നു

തിരുവനന്തപുരം: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയിരൂപ്പാറയില്‍ മധ്യവസ്ക്കനെ വെട്ടികൊന്നു. കടത്തിണ്ണയില്‍ ഉറങ്ങികിടന്ന അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണനെയാണ് മുന്‍ സുഹൃത്തുക്കള്‍ വെട്ടികൊന്നത്.

ഇയാളുടെ പഴയ സുഹൃത്തുക്കളായ അനില്‍കുമാ‍ര്‍, കുമാര്‍ എന്നിവരെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു.

5-1-2020 രാത്രി 12.30യോടെയാണ് സംഭവം. അയിരൂപ്പാറയില്‍ രക്തം വാർന്ന നിലയില്‍ രാധാകൃഷ്ണനെ ആളുകൾ കണ്ടെത്തിയതോടെ പൊലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ച്ചെങ്കിലും പുലര്‍ച്ചയോടെ മരിച്ചു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അനില്‍കുമാ‍റും കുമാറുമാണ് വെട്ടിയെതെന്ന് രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്. പ്രതികളെ പോലീസ് ഉടൻ കസ്റ്റഡിയിലെടുത്തു. അനില്‍കുമാറിന്‍റെ വീട്ടില്‍ നിന്നും വെട്ടാനുപയോഗിച്ച ആയുധവും കണ്ടെത്തി.

രാധാകൃഷ്ണനും കുമാറും അനിലും സുഹൃത്തുക്കളായിരുന്നു.ഒരാഴ്ച മുമ്പാണ് ഇവര്‍ തെറ്റിപ്പിരിഞ്ഞതെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം അനിൽ കുമാറിന്‍റെ മൊബൈല്‍ രാധാകൃഷ്ണൻ തട്ടിത്തെറിപ്പിച്ചിരുന്നു . തുടർന്ന് അടിപിടിയുണ്ടായി. തുടർന്നാണ് രാത്രി പതിനൊന്നോടെ കടത്തിണ്ണയില്‍ കിടന്നുറങ്ങിയ രാധാകൃഷ്ണനെ പ്രതികൾ വെട്ടിയത്. കാലിനും തലക്കുമാണ് വെട്ടേറ്റത്. പോത്തന്‍കോട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →