കല്‍പ്പറ്റ: അമ്മ ആനയും കൂട്ടരും കാവല്‍ നിന്ന കുട്ടിയാനയുടെ ജഡം വനം വകുപ്പ് സംസ്‌ക്കരിച്ചു. കാവല്‍ നിന്ന ആനകള്‍ കാട്ടിലേക്ക് പോയതോടെയാണ് ജഡം സംസ്‌ക്കരിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച (3.1.2021) രാവിലെ ആറുമണിയോടെയാണ് പുല്‍പ്പളളി കുറിച്ചിയാഡ് റേഞ്ചില്‍ ഉള്‍പ്പെട്ട ചെത്തിമറ്റം വനത്തില്‍ ആനക്കുട്ടി യുടെ ജഡം കണ്ടെത്തിയത്.
ആ സമയം മുതല്‍ ആനക്കുട്ടിയുടെ ജഡം പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരികയായിരുന്നെങ്കിലും നാല് ആനകള്‍ കാവല്‍ നിന്നിരുന്നതിനാല്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ അവയെ കാട്ടിലേക്ക് തുരത്തിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം അടക്കമുളള നപടികള്‍ പൂര്‍ത്തിയക്കാന്‍ കഴിഞ്ഞത്. മരണകാരണം അറിയാന്‍ ആനക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ ഡോക്ടര്‍മാര്‍ ശേഖരിച്ചിട്ടുണ്ട്. .ഇതിന്‍റെ ഫലം അറിഞ്ഞാലേ മരണകാരണം വ്യക്തമാവൂ എന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി രതീശന്‍ പറഞ്ഞു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍പടക്കം പൊട്ടിച്ചും മറ്റുമാണ് ആനക്കൂട്ടത്തെ അകറ്റിയത്. ,



