ധാത്രി തേച്ചു, മുടി വളർന്നില്ല, നടൻ അനൂപ് മേനോനോട് പതിനായിരം രൂപ പിഴയടക്കാൻ ഉപഭോക്തൃ കോടതി

തൃശൂര്‍: തെറ്റായി പരസ്യം നല്‍കിയെന്ന ഹര്‍ജിയില്‍ ധാത്രിക്കും പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോനും ഉപഭാക്‌തൃ കമ്മിഷന്‍ പിഴയിട്ടു.

അനൂപ് മേനോനോടും ധാത്രി കമ്പനിയോടും പതിനായിരം രൂപ വീതം നഷ്‌ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട കോടതി ഇത്തരം പരസ്യങ്ങളുടെ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ഉത്പനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് അനൂപ് മേനോനോട് ആവശ്യപ്പെട്ടു.

ഉത്പന്നം വില്‍പ്പന നടത്തിയ എ വണ്‍ മെഡിക്കല്‍സ് ഉടമ കോടതി ചെലവിലേക്ക് മൂവായിരം രൂപ നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കി. ഹര്‍ജിക്കാരനുവേണ്ടി അഡ്വ എ ഡി ബെന്നിയാണ് കോടതിയില്‍ ഹാജരായത്.പ്രസിഡന്റ് സി ടി സാബു, മെമ്പര്‍മാരായ ഡോ .കെ. രാധാകൃഷ്‌ണന്‍ നായര്‍, എസ് ശ്രീജ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

മുടി വളരുമെന്ന പരസ്യത്തില്‍ ആകൃഷ്‌ടനായി ഹെയര്‍ ഓയില്‍ വാങ്ങി ഉപയോഗിക്കുകയും ഫലമില്ലാതാകുകയും ചെയ്‌തതിനെ തുടര്‍ന്ന് തൃശൂര്‍ വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ ഫയല്‍ ചെയ്‌ത ഹര്‍ജിയിലാണ് പരാതിക്കാരന് അനുകൂലമായ കോടതി വിധിയുണ്ടായത്.

ധാത്രിയുടെ പരസ്യ അംബാസഡറായ അനൂപ് മേനോനെ വിസ്‌തരിച്ചപ്പോള്‍ താന്‍ തര്‍ക്കവിഷയമായ ഉത്‌പന്നം ഉപയോഗിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുളളതെന്നും വിശദമാക്കി. ഉത്പന്നത്തിന്റെ ഫലപ്രാപ്‌തി തൃപ്‌തികരമായി ലഭ്യമാക്കാന്‍ നിര്‍മ്മാതാവിന് കഴിഞ്ഞില്ലെന്നായിരുന്ന് കോടതി നിരീക്ഷിച്ചു.

സമൂഹത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുളള സിനിമ താരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടിയിരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →