സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനം, ചെലവഴിച്ചത് ഒരു ലക്ഷത്തിലേറെ രൂപ

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനമാണെന്ന് വ്യക്തമായി.
മുംബൈയിലെ ഡോ.ബാബ സാഹിബ് സര്‍വ്വകലാശാലയുടെ സര്‍ട്ടിഫിക്കറ്റാണ് സ്വപ്നക്ക് ലഭിച്ചത്.

2017-ൽ ദേവ് എജ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനം വഴിയാണ് സ്വപ്ന വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. സർട്ടിഫിക്കേറ്റിന് ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചു.

തിരുവനന്തപുരം തൈക്കാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എഡ്യൂക്കേഷന്‍ ഗൈഡന്‍സ് സെൻറർ എന്ന സ്ഥാപനമാണ് സര്‍ട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് നല്‍കാന്‍ ഇടനില നിന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്പേസ് പാര്‍ക്കില്‍ സ്വപ്ന ജോലി കരസ്ഥമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →