കേരളത്തിൽ 2020 ഡിസംബറിൽ ജിഎസ്ടി വരുമാനത്തിൽ 8% വളർച്ച

തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ 2020 ഡിസംബറിൽ കേരളം എട്ട് ശതമാനം വളർച്ച രേഖപ്പെടുത്തി.

2019 ഡിസംബറിൽ കേരളത്തിൽ 1,651 കോടി രൂപയായിരുന്ന ജിഎസ്ടി വരുമാനം 2020 ഡിസംബറിൽ 1,776 കോടി രൂപയായി ഉയർന്നു. തെക്കൻ സംസ്ഥാനങ്ങളിൽ ആന്ധ്രയിൽ 14 ശതമാനം വളർച്ച രേഖപ്പെടുത്തി.

മഹാരാഷ്ട്രയിൽ 7%, കർണാടക, തമിഴ്‌നാട് 8%, തെലങ്കാന 4%, ഗോവ, 6%, പുതുച്ചേരി -4%, ലക്ഷദ്വീപ് -32% വളർച്ച എന്നിങ്ങനെയാണ് കണക്ക്.

സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും പിരിച്ചെടുത്ത ജിഎസ്ടി 2019 ഡിസംബറിലെ 81,042 കോടിയിൽ നിന്ന് 2020 ഡിസംബറിൽ 87,153 കോടിയായി ഉയർന്നിട്ടുണ്ട്.

2020 ഡിസംബറിൽ ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,15,174 കോടി രൂപയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →