നാഗാലാൻഡ്-മണിപ്പൂർ അതിർത്തിയിലെ ഡുകു താഴ് വരയിൽ വൻ കാട്ടുതീ , തീയണയ്ക്കാൻ വ്യോമസേനയും രംഗത്ത്

കൊഹിമ: നാഗാലാൻഡ്-മണിപ്പൂർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഡുകു വാലിയിൽ വൻ കിട്ടു തീ . തീ നിയന്ത്രിക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങളെയും പ്രാദേശിക സന്നദ്ധപ്രവർത്തകരെയും സഹായിക്കാൻ മണിപ്പൂർ സർക്കാർ ശനിയാഴ്ച(02/01/21) മുതൽ രണ്ട് ഹെലികോപ്റ്ററുകൾ കൂടി വിട്ടു നൽകി.

കാട്ടു തീ അതിവേഗം പടരുകയാണ് എന്നാണ് റിപ്പോർട്.
വെള്ളിയാഴ്ച(01/01/21) മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിറൻ മേഖലയിൽ വ്യോമ നിരീക്ഷണം നടത്തി.

ഡുകോ വാലിയിൽ അഗ്നിശമന സേനയ്ക്കായി വെള്ളിയാഴ്ച വ്യോമസേനയുടെ 17 വി 5 ഹെലികോപ്റ്റർ വിന്യസിച്ചതായി പ്രതിരോധ വക്താവ് വിംഗ് കമാൻഡർ രത്‌നാകർ സിംഗ് പറഞ്ഞു. വ്യോമസേനയുടെ സി -130 ജെ ഹെർക്കുലീസ് വിമാനം വെള്ളിയാഴ്ച രാത്രി ഗുവാഹത്തിയിൽ നിന്ന് ദിമാപൂരിലേക്ക് 48 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമായി യാത്ര തിരിച്ചിരുന്നു. തീയുടെ വ്യാപ്തി വിലയിരുത്തിയ ശേഷം, ബാംബി ബക്കറ്റ് ഘടിപ്പിച്ച മൂന്ന് ഹെലികോപ്റ്ററുകൾ കൂടി വ്യോമസേന വിന്യസിക്കും.

തീ നിയന്ത്രണവിധേയമാക്കാൻ സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂർ സർക്കാരിന് ഉറപ്പ് നൽകി.

Share
അഭിപ്രായം എഴുതാം