ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചിങ്ങോലി പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നില്ല. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ്സ് ഗ്രൂപ്പ് പോരാണ് ഇവിടെ പ്രശ്നമായത്. തർക്കത്തെ തുടർന്ന് രണ്ട് കോൺഗ്രസ്സ് അംഗങ്ങൾ എത്താതിരുന്നതോടെ കോൺഗ്രസിലെ മറ്റ് അംഗങ്ങൾ ഹാജർ രേഖപ്പെടുത്താതെ മടങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് നടത്താനാവശ്യമായ അംഗസംഖ്യ തികയാത്തതിനെ തുടർന്ന് വരണാധികാരി തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നതായി പ്രഖ്യാപിച്ചു.
രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലെ ചിങ്ങോലി പഞ്ചായത്തിൽ കോൺഗ്രസ് ഗ്രൂപ്പ് പോര്, പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റി
