യുവ തിരകഥാകൃത്ത്‌ ഹരിപ്രസാദ്‌ കൊളേരി കോവിഡ്‌ ബാധിച്ച്‌ മരിച്ചു

കോഴിക്കോട്‌: യുവ തിരകഥാകൃത്ത്‌ ഹരിപ്രസാദ്‌ കൊളേരി കോവിഡ്‌ ബാധിച്ച്‌ മരിച്ചു. 45 വയസായിരുന്നു. 2020 ഡിസംബര്‍ 16 നാണ്‌ കോവിഡ്‌ പോസിറ്റീവായ അദ്ദേഹത്തെ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പിന്നീട്‌ ഗിലന്‍ബാരി സിന്‍ഡ്രോം രോഗം വന്നതോടെ ആരോഗ്യം മോശമാവുകയായിരുന്നു. ഞായറാഴ്‌ച കോഴിക്കോട്‌ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ആരോഗ്യനില മോശമാവുകയായിരുന്നു.

കുഞ്ഞിരാമന്റെ കുപ്പായം, പൂഴികടകന്‍, എന്നീ സിനിമകള്‍ക്ക്‌ തിരകഥയെ ഴുതിയിട്ടുണ്ട്‌. സിദ്ധിക്ക്‌ ചേന്നമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന ഗെറ്റുഗദര്‍ എന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തീകരിച്ച്‌ 2021 ഏപ്രിലില്‍ ഷൂട്ടിംഗ്‌ തുടങ്ങാനിരിക്കെയാണ്‌ ഹരിപ്രസാദിന്റെ വിയോഗം.

ശവസംസ്‌കാരം വൈകിട്ട്‌ കോവിഡ്‌ മാനദണ്ഡപ്രകാരം കോഴിക്കോട്‌ മാവൂര്‍ റോഡ്‌ ശ്‌മശാനത്തില്‍ നടക്കും. കോഴിക്കോട്‌ ജില്ലയിലെ മടവൂര്‍ ആണ്‌ സ്വദേശം. പിതാവ്‌ പരേതനായ പത്മനാഭന്‍ നായര്‍, മാതാവ്‌ സുഭദ്ര. സഹോദരന്‍ കേണല്‍ ജയപ്രസാദ്‌. ഹരിപ്രസാദ്‌ അവിവാഹിതനാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →