റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആയിരം കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി കര്‍ഷക സമരത്തിലെത്തി അറുപതുകാരന്‍

December 19, 2020 - 9:47 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാര്‍ഷികനിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ബിഹാറില്‍ നിന്നും ആയിരം കിലോമീറ്റര്‍ സൈക്കിളില്‍ യാത്രചെയ്ത് അറുപതുകാരന്‍. ബിഹാറിലെ സിവാനില്‍നിന്നാണ് സത്യദേവ് മഞ്ജി എന്ന കര്‍ഷകന്‍ സൈക്കിളോടിച്ച് പ്രതിഷേധത്തിനെത്തിയത്. തന്റെ ജില്ലയായ സിവാനില്‍ നിന്ന് തിക്രിയിലെത്താന്‍ പതിനൊന്ന് ദിവസമെടുത്തു, കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ താനും പ്രതിഷേധത്തിന്റെ ഭാഗമായി ഇവിടെതന്നെയുണ്ടാവും എന്ന് സത്യദേവ് മഞ്ജി പറഞ്ഞു. സെപ്റ്റംബറില്‍ പുറത്തിറക്കിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം ഇരുപത്തിമൂന്ന് ദിവസമായി. ഡല്‍ഹിയിലേക്കുളള ദേശീയപാതകള്‍ ഉപരോധിച്ചുകൊണ്ടുളള കര്‍ഷകപ്രതിഷേധം ശക്തമായി തുടരുകയാണ്. അതേസമയം നിയമത്തെ അനുകൂലിച്ചുകൊണ്ടുളള പ്രചാരണം ശക്തമാക്കുകയാണ് നരേന്ദ്രമോദി. മധ്യപ്രദേശിലെ കര്‍ഷരുമായി ഇന്ന് വീഡിയോകോണ്‍ഫറന്‍സിങ്ങ് വഴി മോദി സംവദിക്കും. 23,000 ഗ്രാമങ്ങളില്‍ പരിപാടി പ്രദര്‍ശിപ്പിക്കാനും പദ്ധതിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *