ഇന്ത്യ അമേരിക്കയിലേക്ക് 8424 ടണ്‍ പഞ്ചാര കയറ്റി അയക്കും

ദില്ലി:അമേരിക്കയിലേക്ക് 8424 ടണ്‍ പഞ്ചസാര കയറ്റി അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കി. ടിആര്‍ക്യൂ താരിഫ് പ്രകാരമാണ് കയറ്റുമതി. കുറഞ്ഞ നിരക്കില്‍ കയറ്റുമതിക്കുലളള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 2021 സെപ്തംബര്‍ 30 വരെ ഇത്തരത്തില്‍ പഞ്ചസാര കയറ്റുമതി ചെയ്യാമെന്ന് ഡയറക്ട്രേറ്റ് ഓഫ് ഫോറിന്‍ ട്രേഡിന്റെ പബ്ലിക്ക് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്

ലോകത്തെ ഏറ്റവും വലിയ പഞ്ചാസാര ഉദ്പ്പാദകരും ഏറ്റവും കൂടുതല്‍ പഞ്ചസാര ഉപയോഗിക്കുന്നതും ഇന്ത്യയാണ്. അമേരിക്കയെ കൂടാതെ യൂറോപ്യന്‍ യൂണിയനിലേക്കും ഇന്ത്യ പ്രിഫറന്‍ഷ്യല്‍ ക്വോട്ടാവഴി പഞ്ചസാര കയറ്റുമതി ചെയ്യാറുണ്ട്. അമേരിക്കയിലേക്ക് ഇത്തരത്തില്‍ ഓരോവര്‍ഷവും പതിനായിരം ടണ്‍ പഞ്ചസാരയാണ് കയറ്റുമതി ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →