തിരുവനന്തപുരം:പരിശീലന സ്ഥാപനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. ഉരുള്‍ പൊട്ടല്‍ ,ചുഴലിക്കാറ്റ് ,എന്നിവ സംബന്ധിച്ച് തയ്യാറാക്കുന്ന് മലയാളം കൈപ്പുസ്തകങ്ങളുടെ പ്രൊജക്ടുകളിലേക്കാണ് അവസരമുളളത്. മൂന്നുമാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈഫന്റോടെയാണ് ഇന്റേണ്‍ഷിപ്പ്. രണ്ട് ഒഴിവുകളാണുളളത്.
ദുരന്ത നിവാരണത്തില്‍ ബിരുദാനന്തര ബിരുദമുളളവര് ildm.revenue@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ബയോഡേറ്റ സഹിതം 19നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ildm.kerala.gov.in/en ഫോണ്‍ 9847984527.