കോട്ടയം: കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം വീടിന് സമീപത്തെ പാറക്കുളത്തില്‍ കണ്ടെത്തി. പനച്ചിക്കാട് പള്ളത്ര മാടപ്പള്ളി കരോട്ടുവീട്ടില്‍ വത്സമ്മ (59)യുടെയും മകള്‍ ധന്യ (37)യുടെയും മൃതദേഹങ്ങൾ പനച്ചിക്കാട്ട് പുലിയാട്ടു പാറക്കുളത്തിലാണ് കണ്ടെത്തിയത്.
14-12-2020 തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഇവരെ കാണാനില്ലെന്ന് ചിങ്ങവനം പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തെരച്ചില്‍ തുടരുന്നതിനിടെയാണ് രാവിലെ കുളത്തില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടത്. ആദ്യം വത്സമ്മയുടെ മൃതദേഹമാണ് ലഭിച്ചത്. പിന്നീട് നടത്തിയ തെരച്ചിലിൽ ധന്യയുടെയും മൃതദേഹം കണ്ടെത്തി. ചിങ്ങവനം പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയാണ് എന്ന ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

