ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹർജി സുപ്രീംകോടതി തളളി.
ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. സര്‍ക്കാരിന് വേണമെങ്കില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ
മാറ്റാമെന്നും സുപ്രീംകോടതി പറഞ്ഞു.
വിചാരണ കോടതി ജഡ്ജിയെ മാറ്റരുത് എന്ന് മുഖ്യ പ്രതിയായ നടൻ ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്നായിരുന്നു ദിലീപ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്