കൊട്ടിയം: പാലത്തറ ജങ്ഷനിൽ ബൈപാസില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി വരികയായിരുന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി.ലോറി ഡ്രൈവര്‍ നെടുമ്പാശ്ശേരി സ്വദേശി റിജോ (37) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
റോഡില്‍ വഴിയാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി.
11-12-2020 വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. എറണാകുളത്തുനിന്ന് കഴക്കൂട്ടത്തെ പ്ലാന്‍റിലേക്ക് ഗ്യാസ് സിലിണ്ടര്‍ കയറ്റിപ്പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. റോഡരികിലുണ്ടായിരുന്ന തെരുവുവിളക്കിെന്‍റ തൂണും തകര്‍ത്ത് താഴ്ചയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. ഇടിയിൽ കടയുടെ മുന്നിലിരുന്ന കൂറ്റന്‍ ജനറേറ്ററും തകര്‍ന്നു.