അഞ്ചല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേർ അറസ്റ്റിൽ.
അഞ്ചല്‍ തടിക്കാട് കോട്ടുമല ചരുവിള വീട്ടില്‍ വിഷ്ണു (27), ആയൂര്‍ ഇളമാട്
അമ്പലമുക്ക് മുകുളുവിള വീട്ടില്‍ ദിലീപ് (23) എന്നിവരെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മാതാവ് അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെൺകുട്ടിയെ 2019 മാര്‍ച്ചില്‍ വിഷ്ണു പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ വീട്ടില്‍വെച്ചും 2020 ഫെബ്രുവരിയില്‍ ദിലീപ് മറ്റൊരു ബന്ധുവിെന്റ വീട്ടില്‍ വെച്ചുമാണ് ബലാത്സംഗം ചെയ്തത്. കൗൺസിലിംഗിൽ പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തി. പ്രതികൾക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു.