അനുവാദമില്ലാതെ കുക്കികള്‍: ഗൂഗിളിനും ആമസോണിനും 135 മില്യണ്‍ ഡോളര്‍ പിഴചുമത്തി ഫ്രാന്‍സ്

പാരിസ്: ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ കുക്കികള്‍ എന്ന് വിളിക്കുന്ന ഓണ്‍ലൈന്‍ പരസ്യ ട്രാക്കറുകള്‍ അനുവാദമില്ലാതെ സ്ഥാപിച്ചതിന് ഗൂഗിളിന് 100 മില്യണ്‍ ഡോളറും (ഏകദേശം 892 കോടി ഡോളര്‍) ആമസോണിന് 35 മില്യണ്‍ ഡോളറും (312 കോടിയിലധികം ഡോളര്‍) പിഴ ചുമത്തി. ഫ്രാന്‍സിന്റെ ഡാറ്റാ പ്രൊട്ടക്ഷന്‍ ഏജന്‍സിയായ സിഎന്‍എല്‍ ആണ് പിഴ ചുമത്തിയത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യകമ്പനികള്‍ക്ക് നല്‍കിയത് പിന്‍വലിക്കാനും നിര്‍ദേശമുണ്ട്. അല്ലാത്ത പക്ഷം പ്രതിദിനം 100,000 ഡോളര്‍ പിഴ ഈടാക്കുമെന്നും ടെക് കമ്പനികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ തെറ്റ് തിരുത്തണമെന്നാണ് നിര്‍ദേശം.

ഉപയോക്താക്കള്‍ക്ക് ഒരു വിവരവും നല്‍കാതെ കുക്കികള്‍ തല്‍ക്ഷണം വിന്യസിക്കപ്പെടുന്നതിനാല്‍ സ്വകാര്യത ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഫാന്‍സിന്റെ ഡാറ്റാ പ്രൊട്ടക്ഷന്‍ ഏജന്‍സിയായ സിഎന്‍എല്‍ പറയുന്നത്. ആമസോണ്‍ പേജിലേക്കുള്ള സന്ദര്‍ശകര്‍ ഈ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നത് സൈബര്‍ തട്ടിപ്പുകള്‍ക്ക് വിധേയമാവാന്‍ കാരണമാവുന്നു. നിരവധി പരാതികള്‍ ഇത് സംബന്ധിച്ച് ലഭിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →