കോവിഡ് ബാധിച്ച യുവതിക്ക് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കനിവ് 108 ആംബുലന്‍സില്‍ പ്രസവം

മലപ്പുറം: കോവിഡ് ബാധിച്ച യുവതിയുമായി കനിവ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകും വഴി യുവതി പ്രസവിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ 30 വയസുകാരിയാണ് ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ റഞ്ഞു.

ഇത് രണ്ടാം തവണയാണ് കനിവ് 108 ആംബുലന്‍സിനുളളില്‍ കോവിഡ് ബാധിതയായ യുവതി പ്രസവിക്കുന്നത്. ഇതിന് മുമ്പ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെത്തിക്കുന്ന വഴി ഇത്തരത്തില്‍ പ്രസവം നടന്നിരുന്നു. കോവിഡ് കാലത്ത് ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നത് അഭിനന്ദനാര്‍ഹമാണെന്നും യുവതിക്ക് മികച്ച പരിചരണം നല്‍കി ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ജീവനക്കാരെ അഭിനന്ദിക്കുന്നതായും ആരോഗ്യ വകുപ്പുമന്ത്രി കെകെ ശൈലജ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →