റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയെ വെടിവെച്ചുകൊന്ന കേസില്‍ ബിജെപി നേതാവും പ്രതിപട്ടികയില്‍

December 6, 2020 - 6:52 am

കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് വിശ്വാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംസ്ഥാന അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിജെപി സംസ്ഥാന നേതാവിന്റെ പേരും. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ മുകള്‍ റോയിയാണ് കുറ്റപത്രത്തിലുള്‍പ്പെട്ടിട്ടുളളത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 9 നാണ് കൃഷ്ണഗഞ്ച് നിയോജകമണ്ഡലത്തില്‍ നിന്നുളള തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് വിശ്വാസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ മുകള്‍ റോയിയെ സിഐഡി ചോദ്യം ചെയ്തിരുന്നു.

രണഘട്ടിലെ എസി ജെഎം കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് മുകള്‍ റോയിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഗൂഡാലോചന കുറ്റമാണ് റോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. മുകള്‍ റോയിയെ കൂടാതെ ബിജെപി എംപി ജഗനാഥ് സര്‍ക്കാരിന്റെ പേരും കുറ്റപത്രത്തിലുണ്ട്. തനിക്കെതിരെ 44 കേസുകളുണ്ടെന്നും അതില്‍ ഒരാശങ്കയുമില്ലെന്നും എന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു മുകള്‍ റോയിയുടെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *