രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ദ്ധിച്ചു

കൊച്ചി: കഴിഞ്ഞ 16 ദിവസത്തിനിടെ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ദ്ധിച്ചു. പതിമൂന്നാം തവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുന്നത്. 2020 ഡിസംബർ 5ന് പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയും വര്‍ദ്ധിച്ചു. 15 ദിവസത്തിനിടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയുമാണ് കൂടിയത്.

ബീഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസത്തെ ഇടവേളയ്‌ക്ക് ശേഷം നവംബര്‍ ഇരുപതിനാണ് എണ്ണക്കമ്പനികള്‍ പ്രതിദിന വിലപുതുക്കല്‍ പുനരാരംഭിച്ചത്.

കോട്ടയത്ത്‌ 5 ന് പെട്രോള്‍ വില 83.66 രൂപയും ഡീസലിന് 77.69 രൂപയുമാണ്. വെളളിയാഴ്ച പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയും വര്‍ദ്ധിച്ചിരുന്നു. സെപ്‌തംബര്‍ 22 മുതല്‍ പെട്രോളിനും ഒക്ടോബര്‍ രണ്ടുമുതല്‍ ഡീസലിനും വില വര്‍ദ്ധിപ്പിച്ചിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →