പ്രശ്‌ന ബൂത്തുകളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ അതീവ പ്രശ്‌ന മേഖലകളായി കണ്ടെത്തിയ ബൂത്തുകളിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിക്കണമെന്നും, മറ്റു ബൂത്തുകളില്‍ സ്ഥമാര്‍ത്ഥികള്‍ക്ക്‌ സ്വന്തം ചെലവില്‍ ക്യാമറ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പ്രശ്‌ന ബൂത്തുകളുടെ സംരക്ഷണത്തിന്‌ കേന്ദ്രസേനയെ ഉള്‍പ്പടെ വിന്യസിക്കണമെന്നാവശ്യപ്പെട്ട്‌ സ്ഥാനാര്‍ത്ഥികളും മറ്റും നല്‍കിയ എഴുപതോളം ഹര്‍ജികളിലാണ്‌ ‌ സിംഗില്‍ ബെഞ്ചിന്റെ ഉത്തരവ്‌. ആവശ്യപ്പെടുന്നവര്‍ക്ക്‌ പോലീസ സംരക്ഷണം അനുവദിക്കണമെന്നും ഉത്തരവിലുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →