കൊല്‍ക്കത്ത: സര്‍ക്കാര്‍ സ്‌കൂളുകളിലും മദ്രസകളിലും പഠിക്കുന്ന 9.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ടാബ്ലെറ്റുകള്‍ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോവിഡ് -19 മൂലമാണ് വിദ്യാര്‍ത്ഥികള്‍ ദുരിതമനുഭവിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും മദ്രസകളിലും പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന 9.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ടാബുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ബാനര്‍ജി പറഞ്ഞു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്, സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും കമ്പ്യൂട്ടറുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
”ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനും അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനും ഇത് സഹായിക്കും,” അവര്‍ പറഞ്ഞു.പശ്ചിമ ബംഗാളില്‍ 36,000 സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളും 14,000 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും 636 മദ്രസകളുമുണ്ട്.

