കെയ്‌റോ: ഫറവോ റാണികളുടേതിന് സമാനമായ വേഷവിതാനങ്ങളോട് കൂടി പിരമിഡിന് മുന്നില്‍ നിന്ന് ഫോട്ടോഷൂട്ട് നടത്തിയതിന് സമൂഹമാധ്യമങ്ങളിലൂടെ താരമായ മോഡല്‍ സല്‍മ അല്‍ ഷിമിയും ഫോട്ടോഗ്രാഫര്‍ ഹൗസ മുഹമ്മദും അറസ്റ്റിലായി. സംരക്ഷിത മേഖലയില്‍ പുരാവസ്തുക്കളോടൊപ്പം അനുവാദമില്ലാതെ ചിത്രമെടുത്തതിന് ഈജിപ്ത് പോലീസാണ് ഇരുവരേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കെയ്‌റോയ്ക്ക് സമീപമുള്ള ഡോസര്‍ പിരമിഡിന് സമീപം വച്ചാണ് അറസ്റ്റിന് കാരണമായ ഫോട്ടോഷൂട്ട് നടന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സര്‍മ അല്‍ഷിമി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍ ഇവിടെ ഫോട്ടോഷൂട്ടിന് വിലക്കുള്ളത് അറിയില്ലെന്നാണ് സല്‍മ കോടതിയെ അറിയിച്ചത്. തന്റെ ചിത്രങ്ങള്‍ ഈജിപ്ഷ്യന്‍ സംസ്‌കാരത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നെന്നും സല്‍മ പറയുന്നത്. സ്മാരകത്തെ അപമാനിക്കുന്ന രീതിയിലുള്ളതാണ് ചിത്രങ്ങളെന്നാണ് അതേസമയം കോടതി വിലയിരുത്തിയത്.
യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ളതാണ് 4700 വര്‍ഷത്തോളം പഴക്കമുള്ള ഡോസര്‍ പിരമിഡ്. ഈ മേഖലയില്‍ ചിത്രമെടുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണുള്ളത്. സ്വകാര്യ ഫോട്ടോഷൂട്ടിലാണ് ചിത്രങ്ങളെടുത്ത്.

