ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 4: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി ഇന്നും തുടരും. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നുണ്ട്.

കര്‍ക്കര്‍ഡൂമയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയില്‍ മോദി വിമര്‍ശിച്ചിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി നേതാക്കളും ഷഹീന്‍ ബാഗ് സമരത്തിനെതിരെ രംഗത്ത് വന്നിരുന്നു. സംഗം വിഹാര്‍ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. ഡല്‍ഹിയില്‍ ഫെബ്രുവരി 8നാണ് തെരഞ്ഞെടുപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →