ഓയൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുതവണ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിലായി. കോട്ടക്കാവിള കൊല്ലം കോളനിയില്‍ അനീഷ് (23) ആണ് പിടിയിലായത്. രണ്ടുവര്‍ഷം മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയരുന്നു. തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കുകയും യുവാവിനെതിരെ പോക്സോ പ്രകാരം കസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അതിനുശേഷം ഈ വര്‍ഷം ജനുവരിയില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കകുയായിരുന്നു. ജില്ലാ ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചു. തുടര്‍ന്ന് പ്രതിയെ വീണ്ടും പോക്സോ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.
പൂയപ്പളളി സിഐ വിനോദ് ചന്ദ്രന് , എസ്ഐമാരായ രാജന്‍ബാബു, സതീഷ്കുമാര്‍, സിപിഒ ലിജു വര്‍ഗീസ് ,ഡബ്ലുപിസി ജുമൈല എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

