തിരുവനന്തപുരം: നെയ്യാര്‍ ഡാം സ്റ്റേഷനിലെ അധിക്ഷേപത്തിന് പിന്നാലെ പോലീസിനതിരെ സമാന പരാതിയുമായി നിരവധിപേര്‍. വലിയമല സ്റ്റേഷനിലെ പോലീസുകാര്‍ പിടിച്ചുതളളുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് കരിപ്പൂര്‍ സ്വദേശി വിജയകുമാറിന്റെ പരാതി. വീഡിയോ സഹിതം ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ആരോപണം.
റിട്ടയേര്‍ഡ് സബ്ഇന്‍സ്പെക്ടറായ വിജയകുമാറിനോടാണ് വലിയമല പോലീസിന്റെ അതിക്രമം. ആറുമാസം മുമ്പാണ് സംഭവം. അയല്‍വാസിയും റിട്ട. സബ് ഇന്‍സ്പെക്ടറുമായ രവീന്ദ്രന് മരം മുറിച്ചതുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്നാണ് വലിയമല പോലീസിന്റെ അതിക്രമം.

