പൊന്നാനിയില്‍ ബോട്ടില്‍ വെള്ളം കയറി: മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

പൊന്നാനി ജനുവരി 27: മലപ്പുറത്ത് പൊന്നാനിയില്‍ ബോട്ടില്‍ വെള്ളം കയറി അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പാലപ്പെട്ടിയില്‍ നിന്നും വൈകിട്ട് ആറ് മണിക്ക് കടലില്‍ പോയ അലിഫ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ഒമ്പത് മത്സ്യതൊഴിലാളികളുമായി പോയ ബോട്ട് വെള്ളം നിറഞ്ഞ് മുങ്ങാന്‍ തുടങ്ങുകയും തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. അധികൃതര്‍ ഫിഷറീസ് വകുപ്പിന്റെ റസ്ക്യൂ ബോട്ടില്‍ സംഭവസ്ഥലത്തെത്തി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് കോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →