പറവൂർ ഭരതന് ശേഷം വാവക്കാട് ഗ്രാമത്തിന്റെ പിൻഗാമി ഋഷികേശ് ഓർമ്മയായി

മമ്മൂട്ടിയുടെ അഥ‍ര്‍വ്വത്തിലും മോഹന്‍ലാലിന്റെ ഭൂമിയിലെ രാജാക്കന്‍മാരിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത താരം ഋഷികേശ് ഓർമ്മകളിലേക്ക് യാത്രയായി . മനോജ് കെ ജയന്‍ അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് വാര്‍ത്ത ഷെയര്‍ ചെയ്തത്. പറവൂര്‍ ഭരതന്റെ പിൻഗാമിയായി വാവക്കാട് ഗ്രാമപ്രദേശത്തും നിന്ന് സിനിമയില്‍ എത്തിയ നടനായിരുന്നു ഋഷികേശ്.

മനോജ് കെ ജയന്റെ പോസ്റ്റ് ഇങ്ങിനെ ,,,

പ്രീയ സുഹൃത്ത്‌ ഋഷികേശിന് പ്രണാമം ,
വടക്കന്‍ പറവൂര്‍,വടക്കേക്കര വാവക്കാട്,എടക്കാട്ട് ഭാസി മകന്‍ ഋഷികേശ് അന്തരിച്ചു……. അഥര്‍വ്വം എന്ന മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ച ഭൂമിയിലെ രാജക്കന്മാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തി അഭിനയിച്ച….. പറവൂര്‍ ഭരതനുശേഷം വാവക്കാട് എന്ന ഗ്രാമപ്രദേശത്തു നിന്ന് സിനിമയില്‍ എത്തിയ…. നല്ലൊരു താര നിരയില്‍ എത്തേണ്ടിയിരുന്ന അഭിനേതാവാണ് ഋഷി. അഥര്‍വ്വത്തിലെ പുഴയോരത്ത് പൂതോണി എത്തില്ലാ എന്ന പാട്ട് കാണുമ്പോഴും കേള്‍ക്കുമ്പോഴും ഋഷിയെ പരിചയമുള്ളവര്‍ക്ക് ഈ വാവക്കാടുകാരനെ ഓര്‍ക്കാതിരിക്കാനാകില്ല.

അപരന്‍ എന്ന ചിത്രത്തില്‍ ജയറാം അഭിനയിച്ച നായകവേഷത്തില്‍ ആദ്യം കാസ്റ്റ് ചെയ്തത് ഋഷിയെയാരുന്നുഎന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫുമായി നല്ല അടപ്പും പുലര്‍ത്തിയിരുന്നു….. അക്കാലത്ത് മമ്മൂട്ടിയൊടും മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച ഋഷിയെ വലിയ ആരാധനയോടെയാണ് വടക്കേക്കരപ്രദേശത്തെയും പറവൂര്‍ പട്ടണത്തിലേയും ആളുകള്‍ കണ്ടിരുന്നത്. ഋഷി അവിവാഹിതനായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →