ന്യൂഡല്‍ഹി: കൂടുതല്‍ മൂല്യാധിഷ്ഠിതവും സമഗ്രവും സമ്പൂര്‍ണ്ണവുമാക്കുന്നതിന് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ സര്‍വകലാശാലകളും അധ്യാപകരും പുനര്‍ മൂല്യനിര്‍ണ്ണയം നടത്തണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു.സിക്കിമിലെ ഐസിഎഫ്ഐ സര്‍വകലാശാലയുടെ 13ാമത് ഇ-കോണ്‍വോക്കേഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യങ്ങളില്ലാത്ത വിദ്യാഭ്യാസം ഒരു വിദ്യാഭ്യാസമല്ലെന്ന് ഗുരുദേവ് രവീന്ദ്രനാഥ് ടാഗോറിനെ ഉദ്ധരിച്ച് ഉപരാഷ്ട്രപതി പറഞ്ഞു. ”വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും കേവലം ബിരുദധാരികളെയല്ല, നല്ലതും കരുണയുള്ളതുമായ മനുഷ്യരെ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു”, അദ്ദേഹം പറഞ്ഞു
കാലാവസ്ഥാ വ്യതിയാനം പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കുന്നതിന് പ്രകൃതിയെ ബഹുമാനിക്കുന്ന മൂല്യ അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കണം. ഇത്തരത്തില്‍ പുതിയ പ്രതിരോധം സൃഷ്ടിക്കുന്നതിന് എഞ്ചിനീയര്‍മാരെയും സാങ്കേതിക വിദഗ്ധരെയും സജ്ജരാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു മനുഷ്യ ഇടപെടലിനും പ്രകൃതിയുടെ ക്രോധത്തെ പൂര്‍ണ്ണമായും നേരിടാന്‍ കഴിയില്ല, പക്ഷേ അതിന്റെ ആഘാതം കുറയ്ക്കാന്‍ സാധിക്കും. അതിന് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വേണം.നമ്മുടെ വേദങ്ങളും ഉപനിഷത്തുകളും കുടുംബം, സമൂഹം, പ്രകൃതി എന്നിവയോടുള്ള കടമകള്‍ നിര്‍ബന്ധമാക്കുന്നു. പ്രകൃതിയോട് യോജിച്ച് ജീവിക്കാന്‍ അവ പഠിപ്പിച്ചു എന്നതും അദ്ദേഹം ചൂണ്ടികാട്ടി.

