ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പാപ്പരായ ട്രാവല്‍ കമ്പനിയായ കോക്സ് ആന്‍ഡ് കിംഗ്സിന്റെ പ്രൊമോട്ടര്‍ അജയ് അജിത് പീറ്റര്‍ കെര്ക്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.കോക്സ് ആന്‍ഡ് കിംഗ്സ് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായി 5,500 കോടി രൂപ കുടിശ്ശിക വരുത്തിയിരുന്നു. കോക്സ് ആന്‍ഡ് കിംഗ്സ് ഗ്രൂപ്പിന് യെസ് ബാങ്കിന് 2,267 കോടി രൂപയുടെ ബാധ്യതയുണ്ട്. യെസ് ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അദ്ദേഹം അറസിറ്റിലായിരിക്കുന്നതും. യെസ് ബാങ്ക് നല്കിയ തട്ടിപ്പ് വായ്പകളെക്കുറിച്ചുള്ള അന്വേഷണത്തിനിടെ കോക്സ് ആന്‍ഡ് കിംഗ്സ് ഇഡി നിരീക്ഷണത്തിലായിരുന്നു. റാണ കപൂറിന്റെ ബാങ്കില്‍ നിന്ന് കടമെടുത്ത ആയിരക്കണക്കിന് കോടി തട്ടിയെടുക്കാന്‍ കോക്സ് ആന്‍ഡ് കിംഗ്സ് ‘സാങ്കല്‍പ്പിക ഉപഭോക്താക്കളെ’ ഉപയോഗിച്ചതായി അന്വേഷണത്തില്‍ ഇഡി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
നേരത്തെ ട്രാവല്‍ കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അനില്‍ ഖണ്ടേല്വാളിനെയും കമ്പനിയുടെ ഇന്റേണല്‍ ഓഡിറ്റര്‍ നരേഷ് ജെയിനെയും അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു.കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ സെക്ഷന്‍ 19 പ്രകാരമാണ അറസ്റ്റ്.
വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയ കോക്സ് ആന്‍ഡ് കിംഗ്സിന്റെ ചില ഓവര്‍സീസ് ശാഖകള്‍ നേരത്തെതന്നെ അടച്ചുപൂട്ടിയിരുന്നു. പിന്നാലെ നൂറുകണക്കിന് ജീവനക്കാര്‍ക്ക് പിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.പതിനാറ് രാജ്യങ്ങളിലായി പ്രതിവര്‍ഷം 19 ദശലക്ഷം യാത്രക്കാര്‍ക്കായി ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, എയര്‍ലൈനുകള്‍ എന്നിവ സ്ഥാപിച്ച തോമസ് കുക്ക് 2018 ല്‍ 9.6 ബില്യണ്‍ പൗണ്ട് വരുമാനം നേടിയിരുന്നു.

