കളിയിക്കാവിള എസ്ഐയുടെ കൊലപാതകം: തെളിവെടുപ്പിനിടെ കണ്ടെത്തിയത് സൈനികര്‍ ഉപയോഗിക്കുന്ന തോക്ക്

കൊച്ചി ജനുവരി 23: കളിയിക്കാവിള ചെക്പോസ്റ്റില്‍ എസ്ഐ വില്‍സനെ വെടിവച്ച് കൊന്ന കേസില്‍ തെളിവെടുപ്പിനിടെ കണ്ടെത്തിയ തോക്ക് സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണെന്ന് പോലീസ്. സൈനികരുടെ കൈവശമുള്ള പ്രത്യേക ഇറ്റാലിയന്‍ നിര്‍മ്മിത തോക്കാണിതെന്ന് കേസ് അന്വേഷിക്കുന്ന തമിഴ്നാട് ക്യൂബ്രാഞ്ച് വ്യക്തമാക്കി. തോക്ക് എങ്ങനെയാണ് പ്രതികള്‍ക്ക് ലഭിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്ന് ക്യൂബ്രാഞ്ച് അറിയിച്ചു.

തെളിവെടുപ്പിനിടെ ബുധനാഴ്ച എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്‌ സമീപമുള്ള ഓടയില്‍ നിന്നാണ് പോലീസ് തോക്ക് കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ പ്രതികളായ അബ്ദുള്‍ ഷമീമിന്റെയും തൗഫീക്കിന്റെയും മൊഴി അനുസരിച്ചാണ് പോലീസ് ഇവിടെയെത്തി തെളിവെടുപ്പ് നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →