മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളാണെന്ന് തോന്നിയില്ല. നടൻ ഷമ്മി തിലകൻ

കൊച്ചി: അനശ്വരനടൻ ജയൻ ആണ് യഥാർത്ഥ സൂപ്പർ സ്റ്റാറെന്നും മമ്മൂട്ടിയും മോഹൻലാലും സൂപ്പർ സ്റ്റാറാണെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നും നടൻ ഷമ്മി തിലകൻ പറഞ്ഞു .

ജയൻ്റെ നാൽപതാം ചരമവാർഷികത്തിൽ പ്രണാമം അർപ്പിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന് കീഴിലെ കമന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജയന്റെ ഫോട്ടോയോയും ഒപ്പം ‘കോളിളക്ക’ത്തിലെ അവസാന രംഗത്തിന്റെ ഫോട്ടോയോയും പോസ്റ്റ് ചെയ്തുകൊണ്ട് ‘യഥാർത്ഥ സൂപ്പർ സ്റ്റാറിന് പ്രണാമം’ എന്ന് അദ്ദേഹം കുറിച്ചിരുന്നു.

പോസ്റ്റിന് താഴെയായി ‘അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത്? അപ്പോൾ മമ്മൂക്കയും ലാലേട്ടനുമൊക്കെയോ? എന്ന ഒരു സിനിമാപ്രേമിയുടെ കമന്റിന് താഴെയാണ് അധികം വൈകാതെ തന്നെ മറുപടിയുമായി ഷമ്മി എത്തിയത് . ‘അവർ സൂപ്പർസ്റ്റാറുകളാണെന്ന് എനിക്ക് തോന്നിയിട്ടില്ല’ എന്നാണ് നടൻ ഈ കമന്റിന് മറുപടി നൽകിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →