പൂച്ചാക്കല്‍: പൂച്ചാക്കല്‍ ചേന്നം പളളിപ്പുറത്ത് നിരവധിപേര്‍ സിപിഎം ല്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങളും, ബ്രാഞ്ച് സെക്രട്ടറിമാരും ,1250-ാം നമ്പര്‍ തിരുനല്ലൂര്‍ സഹകരണ സംഘം മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമടക്കം സിപിഎം ല്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതായി ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് തിരുനെല്ലൂര്‍ ബൈജു അറിയിച്ചു.
തിരുനെല്ലൂരില്‍ നടന്ന സ്വീകരണ യോഗത്തില്‍ ദേശീയ കൗണ്‍സില്‍ അംഗം വെളളിയാംകുളം പരമേശ്വരന്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പിപി ബൈജു, നിയോജക മെണ്ഡലം പ്രസിഡന്റ് തിരുനെല്ലൂര്‍ ബൈജു. ജില്ലാ സെക്രട്ടറി ടി സജീവ് ലാല്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സിആര്‍ രാജേഷ് ,ട്രഷറര്‍ ദിനേശ്കുമാര്‍ സാജന് വാരനാട് വി.വിജീഷ് ഷാജി. വിജയകുമാര്‍ ,സജിത്, ശരത്ബൈജു കാട്ടിത്തറ തുടങ്ങിയവര്‍ പങ്കെടുത്തു.

