മുംബൈ: സോണി ടിവി സംപ്രേഷണം ചെയ്യുന്ന കോൻ ബനേഗാ കരോഡ്പതിയിലെ പന്ത്രണ്ടാമത്തെ സീസണിൽ ആദ്യത്തെ കരോഡ്പതിയായി നാസിയ നസീം. റാഞ്ചി സ്വദേശിയാണ് നസിയ. 11-11-2020 ബുധനാഴ്ച സംപ്രേക്ഷണം ചെയ്ത പരിപാടിയിലാണ് പ്രേക്ഷകരെ അറിയിച്ചത്.
എന്നാൽ ഈ സീസണിൽ ഒരു കരോഡ്പതി കൂടി ഉണ്ട് എന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചെയ്ത പോസ്റ്റ് സൂചിപ്പിക്കുന്നു. ഇതനുസരിച്ച് രണ്ടാമത്തെ കരോഡ്പതിയും ഒരു വനിത തന്നെ. മോഹിത ശർമ എന്ന ഐ പി എസ് അധികാരി.
ഒരു കോടി ലഭിച്ചതിനുശേഷം ഏഴുകോടിയ്ക്കുവേണ്ടി മത്സരിക്കുമോ എന്ന് അടുത്ത ഭാഗം സംപ്രേഷണം ചെയ്തതിനു ശേഷം മാത്രമേ മനസ്സിലാകൂ.

