വാഷിങ്ടൺ: മുൻ അമേരിക്കന്‍ ഡോണള്‍ഡ് ട്രംപിൽ നിന്ന് വിവാഹ മോചനം നേടാന്‍ ഭാര്യ മെലാനിയ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഡെയ്ലി മെയ്ൽ റിപ്പോർട്ട് ചെയ്തത് പ്രകാരം
കഴിഞ്ഞ കുറച്ചു നാളുകളായി ട്രംപും മെലാനിയയും മാനസികമായി അകന്ന നിലയിലാണ് .ഇരുവർക്കു അസ്വാരസ്യങ്ങള്‍ പുകയുന്നുണ്ടെന്ന് ട്രംപിന്റെ മുന്‍ സഹായി ഒമാറോസ മൗനിഗൗല്ട്ട് ഡെയ്ലി മെയിലിനോട് വ്യക്തമാക്കി.
പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ട്രംപും മെലാനിയയും തമ്മിൽ നിലനിന്നത്. വൈറ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങുന്നതോടെ മെലാനിയ നിയമപരമായ നടപടികളിലേക്ക് നീങ്ങുമെന്നും അവർ പറഞ്ഞു.
വൈറ്റ് ഹൗസില്‍ നിന്നുകൊണ്ട് എതിര്‍ത്താല്‍ ശിക്ഷിക്കപ്പെടുമോ എന്ന് മെലാനിയ ഭയപ്പെട്ടിരുന്നുവെന്നും ഒമാറോസ മാനിഗൗല്‍ട്ട് പറഞ്ഞു. അവരുടെ ദാമ്പത്യം സുഖകരമായിരുന്നില്ല. ട്രംപ് വൈറ്റ് ഹൗസില്‍ തുടരുമ്പോള്‍ അപമാനങ്ങള്‍ സഹിച്ച് മുന്നോട്ട് പോകാന്‍ അവര്‍ ശ്രമിച്ചുവെന്നും സഹായി വ്യക്തമാക്കി.
2005ലായിരുന്നു ബിസിനസുകാരനായ ട്രംപുമായി മെലാനിയയുടെ വിവാഹം. 2006 ല്‍ ഇവര്‍ക്ക് മകന് പിറന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇരുവര്‍ക്കുമിടയിലെ അകൽച്ച സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് മെലാനിയ എത്താതിരുന്നതും സംശയങ്ങൾക്കിടയാക്കിയിരുന്നു.

