ഗോവന്‍ ബീച്ചില്‍ നഗ്നയായി ഫോട്ടോ: പൂനം പാണ്ഡെ അറസ്റ്റില്‍

ഗോവ: ഗോവന്‍ ബീച്ചില്‍ നഗ്നയായി അശ്ലീല വീഡിയോ ചിത്രീകരിച്ചതിനും വീഡിയോ പ്രചരിപ്പിച്ചതിനും നടി പൂനം പാണ്ഡെയെ ഗോവ പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു. സര്‍ക്കാര്‍ സ്വത്ത് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിതാ വിഭാഗം പൂനത്തിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിലാണ് നടപടി.

ഗോവ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2011ല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടിയാല്‍ നഗ്‌ന ഫോട്ടോ പങ്കുവെക്കുമെന്ന് വെല്ലുവിളിച്ച് മാധ്യമശ്രദ്ധ നേടിയിരുന്നു, എന്നാല്‍ ഇന്ത്യ കപ്പ് നേടിയെങ്കിലും പൂനം വാഗ്ദാനം പാലിക്കുകയുണ്ടായില്ല. ഗോവന്‍ ബീച്ചിലാണ് ഇവര്‍ അശ്ലീല വീഡിയോ ചിത്രീകരിച്ചത്. വീഡിയോ വൈറലാവുകയും ഏറെ പ്രതിഷേധം ക്ഷണിച്ച് വരുത്തുകയും ചെയ്തു. വീഡിയോ ചിത്രീകരിക്കാന്‍ അനുവദിച്ചതിന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ നടപടി നേരിടേണ്ടി വന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →