മധുവിധു അവസാനിക്കും മുന്‍പേ 17കാരിയെ വിവാഹമോചനം ചെയ്ത് 78 കാരന്‍

ഇന്തോനേഷ്യ: ആര്‍ഭാടമായി ചടങ്ങുകളോടെ വിവാഹം കഴിച്ച 17 കാരിയായ യുവതിയെ, വെറും 22 ദിവസങ്ങള്‍ക്കു ശേഷം വിവാഹമോചനം ചെയ്ത് 78 കാരന്‍. ഇന്തോനേഷ്യയില്‍ ആണ് സംഭവം. കഴിഞ്ഞ മാസം അവസാനത്തോടെ നോനി നവിത എന്ന പതിനേഴുകാരിയെ വിവാഹം കഴിച്ച അബാ സര്‍ന എന്ന വയോധികനാണ് മൂന്നാഴ്ചക്കകം വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.

ഭര്‍ത്താവാണ് ഭാര്യയെ വിവാഹമോചനം ചെയ്യുന്നു എന്നറിയിച്ചത്. ഒരാഴ്ച മുന്‍പ് വിവാഹ മോചനത്തിന് അപേക്ഷ നല്‍കുകയും ചെയ്തു. ഈ പുതു മിഥുനങ്ങള്‍ക്കിടയിലെ നീണ്ട പ്രായവ്യത്യാസം അവരെ മീഡിയയില്‍ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു എങ്കിലും, അവര്‍ക്കിടയില്‍ ഒരു കുഴപ്പങ്ങളും ഇല്ലായിരുന്നു എന്നും ഈ ഡിവോഴ്‌സ് നോട്ടീസ് ഞെട്ടിക്കുന്നു എന്നും യുവതിയുടെ അനുജത്തി ഹരിയാന്‍ മെട്രോയോട് പറഞ്ഞു. നല്ലൊരു സംഖ്യയും, ഒരു സ്‌കൂട്ടറും, ഒരു കട്ടിലും, കിടക്കയും മെഹര്‍ ആയി നല്‍കിയായിരുന്നു അബാ നോനിയെ വിവാഹം കഴിച്ചത്. ഈ സമ്മാനങ്ങളുടെ ചിത്രങ്ങളും അന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതേസമയം, നോനി വിവാഹത്തിന് മുന്‍പേ ഗര്‍ഭിണിയായിരുന്നു എന്ന ആരോപണമുണ്ട്. പക്ഷെ നോനിയുടെ കുടുംബം ഇത് നിഷേധിച്ചിട്ടുണ്ട്. ഇരുവര്‍ക്കുമിടയില്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല എന്നാണു നോനിയും കുടുംബവും വിശ്വസിക്കുന്നതും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →