ഹൈദരാബാദ്: വാട്സപ്പ് ഗ്രൂപ്പുകള്‍ വഴി ഐപിഎല്‍ വാതുവയ്പ് നടത്തി പണം നഷ്ടമായ 19കാരന് ആത്മഹത്യ ചെയ്ത നിലയില്‍. ജാര്‍ഖണ്ഡ് സ്വദേശിയായ സോനുകുമാര്‍ യാദവിനെയാണ് പഞ്ജഗുട്ടയിലെ ദ്വാരകാപുരി കോളനിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സോനുവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ചില വാട്സപ്പ് ഗ്രൂപ്പുകളെപ്പറ്റി വിവരം ലഭിച്ചു എന്നും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
സഹോദരങ്ങള്‍ക്കൊപ്പം ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന സോനു വാതുവയ്പിനായി പലരില്‍ നിന്നായി പതിനായിരക്കണക്കിനു രൂപ കടം വാങ്ങിയിരുന്നു. ഇത് ഉപയോഗിച്ച് വാട്സപ്പ് ഗ്രൂപ്പുകള്‍ വഴി സോനു വലിയ തോതില്‍ പന്തയം വയ്ച്ച് തോല്‍ക്കുകയായിരുന്നു.കഴിഞ്ഞ അഞ്ച് വര്‍ഷമായി സോനു ഹൈദരാബാദിലാണ് താമസിക്കുന്നത്. 6 മാസം മുന്‍പാണ് സോനുവിന്റെ വിവാഹം കഴിഞ്ഞത്.മാസാവസാനം മൂന്ന് സഹോദരങ്ങളും തങ്ങളുടെ നീക്കിയിരിപ്പ് ഒരുമിച്ച് കൂട്ടി വീട്ടിലേക്ക് ആ പണം അയച്ചുകൊടുക്കാറായിരുന്നു പതിവ്. എന്നാല്‍, പന്തയം വെപ്പ് ഉള്ളതിനാല്‍ സോനുവിന് പലപ്പോഴും ഇതില്‍ പങ്കാവാന്‍ കഴിയാറുണ്ടായിരുന്നില്ല. അതിന്റെ വിഷമവും സോനുവിന് ഉണ്ടായിരുന്നു എന്ന് സഹോദരങ്ങള്‍ പറയുന്നു.

