ന്യൂഡല്‍ഹി ജനുവരി 6: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല (ജെഎന്‍യു) വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജെഎന്‍യുവില്‍ നടന്ന അക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വ്വകലാശാലയിലെ സെന്റ് ഓഫ് സ്റ്റഡി ഓഫ് റീജണല്‍ ഡെവലപ്മെന്റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു.
അധ്യാപകര്‍ വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. വൈസ് ചാന്‍സലര്‍ ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. അതേസമയം ജെഎന്‍യുവില്‍ ഇന്നലെ നടന്ന അക്രമങ്ങള്‍ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്ട്സ് അപ്പ് സന്ദേശങ്ങള്‍ പുറത്തായി. ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നു. മുഖംമൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു.

