ഓസ്ട്രിയക്ക് ഐക്യദാര്‍ഢ്യം: ഇസ്ലാമിക ഭീകരത പൊതുഭീഷണി, ഒരുമിച്ച് നേരിടണമെന്ന് മെര്‍ക്കല്‍

ബെര്‍ലിന്‍: ഇസ്ലാമിക ഭീകരത പൊതുഭീഷണിയാണെന്നും ഒരുമിച്ച് നേരിടണമെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍. ഓസ്ട്രിയയിലെ ഭീകരാക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ അവര്‍ ജര്‍മ്മനി ഓസ്ട്രിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായും വ്യക്തമാക്കി.
നാലു പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ നടുക്കത്തിലുള്ള ഓസ്ട്രിയക്ക് പിന്തുണ നല്‍കി സംസാരിക്കുകയായിരുന്നു അവര്‍. ഓസ്ട്രിയ ആക്രമണത്തില്‍ 22പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →