കള്ളപ്പണ ഇടപാട്; പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം

കൊച്ചി: കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളില്‍ പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് വകുപ്പ് ഉത്തരവിട്ടു. ഇടപ്പള്ളി ഭൂമി വിഷയത്തിലെ കള്ളപ്പണ ഇടപാട് വിവാദത്തിലാണ് അന്വേഷണം. എറണാകുളം റേഞ്ച് എസ്.പിയുടെ കീഴിലാണ് അന്വേഷണം നടക്കുന്നത്.

നേരത്തെ സ്പീക്കര്‍ അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു. കൊച്ചിയിൽ കള്ളപ്പണത്തിന്റെ കൈമാറ്റം നടക്കുന്നിടത്ത് പി.ടി തോമസിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നാണ് ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →