വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ദേശീയ എന്‍ബിസി ന്യൂസ്-വാള്‍സ്ട്രീറ്റ് ജേണല്‍ വോട്ടെടുപ്പില്‍ ബൈഡന് പത്തു പോയന്റ് ലീഡ്. ബൈഡൻ വിജയിക്കുമെന്ന് അഭിപ്രായമുള്ളവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന് നേട്ടമെന്ന് കരുതുന്നത്. പോളില്‍ പങ്കെടുത്ത ഭൂരിഭാഗം വോട്ടര്‍മാരും അഭിപ്രായപ്പെട്ടത് രാജ്യം ശരിയായ ദിശയിലല്ലെന്നാണ്.
ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളജും സംയുക്തമായി നടത്തിയ പോളിലും ബൈഡനു തന്നെയാണ് ജയസാധ്യത. ഇരുപാര്‍ട്ടികള്‍ക്കും സ്വാധീനമുള്ള
വിസ്കോണ്‍സിന്‍, പെന്‍സില്‍വാനിയ, ഫ്ളോറിഡ, അരിസോണ എന്നിവിടങ്ങളിലാണ് ബൈഡന് മുന്നിലായത്.

