ബൈഡന് ജയസാധ്യത പത്ത് പോയന്റ് മുന്നിൽ

വാഷിങ്ടണ്‍: യുഎസ് പ്ര​സി​ഡ​ന്റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള അ​വ​സാ​ന ദേ​ശീ​യ എ​ന്‍​ബി​സി ന്യൂ​സ്-വാ​ള്‍​സ്ട്രീ​റ്റ് ജേ​ണ​ല്‍ വോ​ട്ടെ​ടു​പ്പി​ല്‍ ബൈ​ഡ​ന് പത്തു പോയന്റ് ലീഡ്. ബൈഡൻ വി​ജ​യി​ക്കു​മെ​ന്ന് അ​ഭി​പ്രാ​യ​മു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന് നേട്ടമെന്ന് കരുതുന്നത്. പോളില്‍ പങ്കെടുത്ത ഭൂരിഭാഗം വോട്ടര്‍മാരും അഭിപ്രായപ്പെട്ടത് രാജ്യം ശരിയായ ദിശയിലല്ലെന്നാണ്.

ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളജും സംയുക്തമായി നടത്തിയ പോളിലും ബൈഡനു തന്നെയാണ് ജയസാധ്യത. ഇരുപാര്‍ട്ടികള്‍ക്കും സ്വാധീനമുള്ള
വിസ്‌കോണ്‍സിന്‍, പെന്‍സില്‍വാനിയ, ഫ്‌ളോറിഡ, അരിസോണ എന്നിവിടങ്ങളിലാണ് ബൈഡന്‍ മുന്നിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →