ന്യൂഡല്‍ഹി ജനുവരി 2: എന്‍സിപി നേതാവും മുന്‍ എംപിയുമായ ദേവി പ്രസാദ് ത്രിപാഠി (67) അന്തരിച്ചു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ത്രിപാഠി വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ വച്ച് മരിച്ചത്. ത്രിപാഠിയുടെ വിയോഗത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അനുശോചിച്ചു.
1954 ജനുവരി 6ന് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരാണ് ജനനം. എന്‍സിപി ജനറല്‍ സെക്രട്ടറിയായിരുന്നു ത്രിപാഠി. 2012 മുതല്‍ 2018 വരെ രാജ്യസഭാ അംഗമായിരുന്നിട്ടുണ്ട്.