കേരളപ്പിറവി ദിനത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചു.
ട്വിറ്ററിലൂടെയൂടെയാണ് മോദിയുടെ ആശംസ. മലയാളത്തിലാണ് ആശംസാ കുറിപ്പ്.
“ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളെ ആകര്‍ഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു “
പ്രധാന മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

