തൃശൂര്‍: തകര്‍ന്ന റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് അടിവസ്ത്രം ഊരി റോഡിൽ വിരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. സി.വി. കൃഷ്ണകുമാർ.
28-10-2020 ബുധനാഴ്ചയാണ് ചാവക്കാട്-ചേറ്റുവ റോഡില്‍ ഡോക്ടറുടെ വേറിട്ട പ്രതിഷേധം വളരെ പെട്ടെന്ന് ജനശ്രദ്ധ ആകർഷിച്ചു. എന്നാൽ ആശുപത്രി അധികൃതർ വിശദീകരണം ആവശ്യപ്പെട്ടതോടെ ഡോക്ടർ മാപ്പ് പറഞ്ഞു. എങ്കിലും നടപടി നേരിടേണ്ടി വരുമെന്നാണ് വിവരം.
റോഡ് പൊളിഞ്ഞതിനു പിന്നില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും എംഎല്‍എയുടേയും അഴിമതിയുണ്ടെന്നും പ്രതിഷേധത്തിന് മുമ്പ് ഡോ. കൃഷ്ണകുമാര്‍ പകർത്തിയ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
തുടർന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എ. ആന്‍ഡ്രൂസ് ഡോ. കൃഷ്ണകുമാറിനോട് വിശദീകരണം ആവശ്യപ്പെട്ടു. നടപടിക്കും സാധ്യതയുണ്ട്.
തനിക്ക് ജാഗ്രതക്കുറവു സംഭവിച്ചെന്ന് മാപ്പപേക്ഷയിൽ ഡോക്ടർ വ്യക്തമാക്കി. നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും പ്രതിഷേധത്തിന് തെരഞ്ഞെടുത്ത വഴി തെറ്റായിപ്പോയി. മന്ത്രിയുടേയും എംഎല്‍എയുടേയും പേരില്‍ അഴിമതി ആരോപിച്ചത് വലിയ തെറ്റാണെന്നും ഡോ.കൃഷ്ണകുമാര്‍ വിശദീകരണ കുറിപ്പില്‍ പറഞ്ഞു.

