കട്ടപ്പന: സ്ലാബിനിടയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടയില്‍ പാമ്പുപിടുത്ത വിദഗ്ധന് കടിയേറ്റു. കട്ടപ്പന സ്വദേശി ഷുക്കൂറിനാണ് പുല്ലാനി ഇനത്തില്‍ പെട്ട മൂര്‍ഖന്‍റെ കടിയേറ്റത്.
ബുധനാഴ്ച (28/10/2020) ഉച്ചകഴിഞ്ഞാണ് സംഭവം. ഹോട്ടലിന്‍റെ മുന്‍വശത്തുളള സ്ലാബിനിടയില്‍ പാമ്പ് കയറുന്നത് ശ്രദ്ധയില്‍പെട്ട വ്യാപാരികള്‍ ഷുക്കൂറിനെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി ചാക്കില്‍ കയറ്റുന്നതിനിടെയാണ് കടിയേല്‍ക്കുന്നത്.
ഷുക്കൂര്‍ കട്ടപ്പനയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

