വീടിനരികിൽ മാലിന്യം തളളുന്നതിനെ ചൊല്ലി സംഘർഷം , അയൽക്കാരൻ തളളിയിട്ട വൃദ്ധ മരിച്ചു

കൊച്ചി: പള്ളുരുത്തിയിൽ വീടിനരികിൽ മാലിന്യം തള്ളുന്നതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ വൃദ്ധ കൊല്ലപ്പെട്ടു. പള്ളുരുത്തി സ്വദേശി സുധർമിണി (72) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച (26/10/2020) രാത്രിയായിരുന്നു സംഭവം.

വീടിനു സമീപം മാലിന്യം തളളിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റത്തിനിടെ മദ്യലഹരിയിലായിരുന്ന രാജേഷ് സുധർമിണിയെ പിടിച്ച് തളളുകയായിരുന്നൂവെന്ന് പൊലീസ് പറഞ്ഞു. തള്ളലിൽ നിലത്തു വീണ സുധർമിണി മരണമടയുകയായിരുന്നു. അസുഖബാധിത കൂടിയായിരുന്നു സുധർമിണിയെന്ന് പൊലീസ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →